മുന്നാക്ക സ​ംവരണത്തെ എന്തിന്​ എതിർക്കുന്നു^ കടകംപള്ളി

മുന്നാക്ക സംവരണത്തെ എന്തിന് എതിർക്കുന്നു- കടകംപള്ളി തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവന് ദേവസ്വം നിയമനങ്ങളിൽ 10 ശതമാനം സംവരണം നൽകണമെന്ന മന്ത്രിസഭ തീരുമാനത്തെ എന്തിനാണ് എതിർക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവും സി.പി.എമ്മി​െൻറ പ്രഖ്യാപിത നിലപാടുമാണിതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ദേവസ്വം ബോർഡിൽ നടപ്പാക്കുന്ന മുന്നാക്ക സംവരണത്തെ സാമ്പത്തിക സംവരണമായി പറയാൻ പറ്റില്ല. സാമ്പത്തിക സംവരണം സംസ്ഥാനത്തിന് നടപ്പാക്കാൻ കഴിയുന്ന കാര്യമല്ല. മുന്നാക്ക വിഭാഗത്തിലെ നിർധനനായ ഒരാൾക്ക് സംവരണം നൽകുന്നതിലൂടെ പിന്നാക്ക വിഭാഗത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ല. എസ്.എൻ.ഡി.പി പോലുള്ള സംഘടനകളുടെ വിമർശനം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനം കൂട്ടിയശേഷമാണ് മുന്നാക്ക പ്രാതിനിധ്യം നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇൗഴവ സംവരണം 14ൽനിന്ന് 17 ശതമാനമാക്കി. പട്ടിക സംവരണം 10ൽനിന്ന് 12 ഉം ആക്കി. ഇൗഴവ ഒഴികെയുള്ള ഹിന്ദു ഒ.ബി.സിക്കാരുടേത് മൂന്നിൽനിന്ന് ആറ് ശതമാനമാക്കി ഉയർത്തിയിട്ടുള്ള കാര്യവും മന്ത്രി ഒാർമപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.