'ഞാൻ ആരാണെന്ന്​ അറിയാമോടാ​​?' പൊലീസിന്​ നേരെ സി.പി.എം നേതാവി​െൻറ ഭീഷണി

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിൽ അധ്യാപികമാരുടെ പീഡനത്തെ തുടർന്ന് വിദ്യർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാർക്കു നേരെ സി.പി.എം പ്രദേശിക നേതാവി​െൻറ ഭീഷണി. കോടതിയിൽ പ്രതികളുടെ ബന്ധുക്കളുടെ മർദനത്തിനിരയായ മാധ്യമപ്രവർത്തകർ കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മൊഴി കൊടുക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ഇയാൾ സ്റ്റേഷനിലേക്ക് കടന്നുവരുകയും മൊഴിപ്പകർപ്പ് എടുത്ത് വായിക്കുകയും ചെയ്തു. മൊഴിപ്പകർപ്പ് തിരികെ വെക്കാൻ പറഞ്ഞ പൊലീസുകാരോട് 'ഞാൻ ആരാണെന്നറിയാമോടാ?' എന്നു ചോദിച്ച് ഇേദ്ദഹം കയർക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ മൊഴിപ്പകർപ്പ് പിടിച്ചു വാങ്ങുകയും ഇയാളെ ഇറക്കിവിടുകയും ചെയ്തു. മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിടിയിലായ പ്രതി സി.പി.എം അനുഭാവിയാണ്. സ്റ്റേഷൻ വളപ്പിൽ മാധ്യമപ്രവർത്തകർ പരാതി നൽകാനെത്തിയപ്പോൾ മുതൽ ഇയാൾ ഭീഷണിയുമായി സ്റ്റേഷനു പുറത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.