സംഘർഷത്തിന് കാരണം പൊലീസി​െൻറ വീഴ്ച

ചവറ: ചവറയിൽ എസ്.ഡി.പി.ഐ-സി.പി.എം സംഘർഷത്തിന് കാരണം പൊലീസി​െൻറ ഭാഗത്തുനിന്നുള്ള വീഴ്ച. സി.പി.എം ജാഥ കടന്നുവന്ന സമയത്ത് ചവറയിലെത്തിയ എസ്.ഡി.പി.ഐ സംസ്ഥാന ജാഥയെ നിയന്ത്രിക്കാൻ പൊലീസെത്താഞ്ഞതാണ് ഇരുവിഭാഗവും തമ്മിൽ അടിയും കല്ലേറും നടക്കാൻ കാരണമായത്. പ്രവർത്തകർ ഇരുപക്ഷവും നേർക്കുനേർ എത്തുന്നത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. രൂക്ഷമായ കല്ലേറിലും അടിയിലും പൊലീസ് നോക്കുകുത്തിയാകുന്നതായിരുന്നു കാഴ്ച. കരുനാഗപ്പള്ളി തഴവയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം നടന്നതിനാൽ ചവറയിലെ പൊലീസുദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതും പ്രശ്നം രൂക്ഷമാക്കി. ഇതിനിടയിൽ ഇരുവിഭാഗവും കൊറ്റൻകുളങ്ങര പെട്രോൾ പമ്പിന് സമീപം സംഘടിച്ചതും കൂടുതൽ സംഘർഷത്തിനിടയാക്കി. കല്ലേറിൽ ചവറ സ്റ്റേഷനിലെ എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. എസ്.ഐ ജയകുമാർ, എ.എസ്.ഐമാരായ ബാലചന്ദ്രൻ, ഉമയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സിറ്റി പൊലീസ് കമീഷണർ അജിത ബീഗം, സ്പെഷൽ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദിൻ എന്നിവരും ചവറയിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.