ഉപയോഗശൂന്യമായ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: . നെടുമങ്ങാട് സ്വദേശി നെല്‍സനാണ് (60) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പട്ടം ചാരാച്ചിറക്ക് സമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശിയായ ഇയാള്‍ ചാരാച്ചിറ ഭാഗത്തെത്തി ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റുവരുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മലിനജലം ഒഴുകുന്ന ഓടയില്‍ കമഴ്ന്നുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയ നാട്ടുകാര്‍ വിവരം ഫയര്‍ ആൻഡ് റെസ്ക്യൂ സർവിസസ് അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.