ടിപ്പർ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

പേരൂർക്കട: ടിപ്പർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരകുളം മുല്ലശ്ശേരി താഴെവിള കൽഹാരത്തില്‍ ശോശാമ്മയാണ് (കുഞ്ഞുമോൾ- -47) മരിച്ചത്. പേരൂര്‍ക്കട ജങ്ഷനില്‍ പത്തിന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമ്പലംമുക്ക് ഭാഗത്തുനിന്ന് വഴയില ഭാഗത്തേക്ക് പോകുന്നതിനായി ബൈക്കി​െൻറ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇവർ. പേരൂര്‍ക്കട ജങ്ഷനില്‍ എത്തിയപ്പോള്‍ ഇതേ ദിശയില്‍ എത്തിയ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് റോഡില്‍ വീണ ശോശാമ്മയുടെ വലത് കാലിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ഗുരുതരാവസ്ഥയിലായ ഇവരെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. വീട്ടില്‍ പൊതുദര്‍ശനത്തിന് െവച്ച ശേഷം മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. മകൾ: ഹീര ഹരി. അപകടം നടന്നയുടന്‍ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തിന് കാരണമായ ലോറി ട്രാഫിക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.