വ്യാജ പരാതി നല്‍കി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

പേരൂർക്കട: ബേക്കറിയിൽനിന്ന് വാങ്ങിയ കേക്കിൽ ജീവനുള്ള പുഴുക്കെള കണ്ടെത്തിയെന്ന . പന്തളം കടശ്ശനാട് പൂഴിക്കാട് പ്രദീപ് ഭവനിൽ പ്രദീപ് കുമാറിനെയാണ് (33) മണ്ണത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച നാലാഞ്ചിറയിലെ ബേക്കറിയിൽനിന്ന് വാങ്ങിയ കേക്കിൽ ജീവനുള്ള പുഴുക്കളെ കെണ്ടന്ന് പറഞ്ഞ് ഫുഡ് സേഫ്റ്റി ഓഫിസർക്ക് പ്രദീപ്‌ പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കേക്ക് വാങ്ങിയ ബേക്കറി താൽക്കാലികമായി അടച്ചിടാൻ നിർദേശിച്ചു. ഇതിനു ശേഷം ഇയാള്‍ ബേക്കറി ഉടമ മുത്തുകുമാറിനെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ച കടയുടമയെ വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉടമ മണ്ണന്തല പൊലീസിൽ പരാതി നൽകി. പൊലീസി​െൻറ സഹായത്തോടെ ഇയാള്‍ക്ക് രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ബേക്കറി ഉടമയോട് രുപ ആവശ്യപ്പെടുന്നതി​െൻറ ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേരൂർക്കട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റുവർട്ട് കീലറി​െൻറ നിർദേശത്തെ തുടര്‍ന്ന് മണ്ണന്തല എസ്.ഐ അനൂപി​െൻറ നേതൃത്വത്തിൽ ഷാഡോ ടീമാണ് ഇയാളെ പിടികൂടിയത്. ചിത്രം പ്രദീപ് കുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.