കവടിയാർ അപകടം; ആദർശിന്​ കണ്ണീരോടെ വിട

തിരുവനന്തപുരം: കവടിയാർ- വെള്ളയമ്പലം റോഡിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ച യുവാവി​െൻറ മൃതദേഹം സംസ്കരിച്ചു. പ്രമുഖ വ്യവസായിയും എസ്.പി ഗ്രാൻറ് ഡേയ്‌സ് ഹോട്ടല്‍ പാർട്ണർ വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ ഭൂപിയില്‍ സുബ്രഹ്മണ്യ​െൻറയും വനജയുടെയും മകന്‍ എസ്.പി. ആദർശി​െൻറ (24) മൃതദേഹമാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ വെള്ളിയാഴ്ച രണ്ടുമണിയോടെ സംസ്കരിച്ചത്. അമിത വേഗത്തിലെത്തിയ ആഡംബര കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ആദർശാണ് കാർ ഒാടിച്ചിരുന്നത്. അപകടത്തിൽ ആദർശി​െൻറ സുഹൃത്തുക്കളായ തമ്പാനൂർ ന്യൂ തീയറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തി​െൻറ മകള്‍ തൈക്കാട് ഇ.വി റോഡ് ഗ്രീന്‍ സ്‌ക്വയര്‍ ബീക്കണ്‍ ഫ്ലാറ്റില്‍ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), കൂട്ടുകാരി അനന്യ (23), എറണാകുളം സ്വദേശി ശിൽപ എന്നിവർക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കും പരിക്കേറ്റിരുന്നു. ഗൗരി ലക്ഷ്മി ഒഴികെ മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷക്കുശേഷം വിട്ടയച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഗൗരി ലക്ഷ്മി അപകടനില തരണം ചെയ്തു. വെള്ളയമ്പലം- കവടിയാര്‍ റോഡില്‍ മന്ത്രി മന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവിന് സമീപമായിരുന്നു അപകടം. വെള്ളയമ്പലം ഭാഗത്തുനിന്ന് കവടിയാറിലേക്ക് അമിത വേഗത്തിൽ വന്ന സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തില്‍പെട്ടത്. മറ്റൊരു ബെന്‍സ് കാറുമായി മത്സരയോട്ടം നടത്തിയതാണെന്ന് പറയപ്പെടുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസി​െൻറ ഭാഷ്യം. എറണാകുളത്ത് താൽക്കാലിക രജിസ്‌ട്രേഷന്‍ നടത്തി റോഡിലിറക്കിയതാണ് അപകടത്തിൽപെട്ട കാര്‍. അമിതവേഗത്തില്‍ ഓടിയ കാര്‍ മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്തുെവച്ച് നിയന്ത്രണം വിട്ട് മുമ്പേ പോയ ഓട്ടോറിക്ഷയെ ഇടിച്ചുമറിച്ചു. ഇതിനുശേഷം റോഡരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചിട്ടു. പോസ്റ്റുകള്‍ തകര്‍ത്തശേഷം സമീപത്തെ മരത്തിലും ഇടിച്ച് വനിതവികസന കോര്‍പറേഷ​െൻറ മതില്‍ക്കെട്ടില്‍ തട്ടിയാണ് കാര്‍ നിന്നത്. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആദര്‍ശ് കാറിനുള്ളില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന എയര്‍ ബാഗ് ഉള്‍പ്പെടെ തകർന്നു. കാറിലുണ്ടായിരുന്നവര്‍ പ്രമുഖ വ്യവസായികളുടെ മക്കളും സഹപാഠികളുമായിരുന്നു. കോളജ് ഓഫ് ആര്‍ക്കിടെക്ടിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. ഗൗരിയും ആദര്‍ശും നേരത്തേ മുക്കോലക്കല്‍ സ​െൻറ് തോമസ് സ്‌കൂളിലും സഹപാഠികളായിരുന്നു. തലസ്ഥാനത്ത് ഒത്തുകൂടിയ ഇവര്‍ നഗരത്തിലെ ആഡംബര ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പെണ്‍കുട്ടികളെ വീടുകളില്‍ വിടാനായി പോകുമ്പോഴായിരുന്നു അപകടമെന്നാണ് ട്രാഫിക് പൊലീസ് അറിയിച്ചത്. ബി.എച്ച്.എം.എസ് വിദ്യാർഥി ആദിത്യ ആദർശി​െൻറ സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.