വ്യാജ ആത്​മീയതക്കെതിരെ വിദ്യാർഥി പ്രതിരോധം ഉയരണം ^എം.എസ്​.എം

വ്യാജ ആത്മീയതക്കെതിരെ വിദ്യാർഥി പ്രതിരോധം ഉയരണം -എം.എസ്.എം തിരുവനന്തപുരം: ഉന്നത ബിരുദങ്ങൾ നേടിയവർ പോലും വ്യാജ ആത്മീയതക്ക് വശംവദരാകുന്നത് വിവേകം നഷ്ടപ്പെടുന്നത് മൂലമാണെന്നും മികച്ച വായന മാത്രമാണ് അതിനെ തിരിച്ചു പിടിക്കാനുള്ള പോംവഴിയെന്നും എം.എസ്.എം വിദ്യാർഥി സംഗമം ആഹ്വാനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വിദ്യാർഥി സമ്മേളനം കെ.എൻ.എം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു. സുൽഫി സ്വലാഹി അധ്യക്ഷത വഹിച്ചു. യഹ്യ കല്ലമ്പലം, എസ്. സജീർ, ബഷീർ സ്വലാഹി കൂരാട്, ഫൈസൽ ബാബു സലഫി, സുഹൈൽ സ്വലാഹി കടമേരി, സിദ്ദീഖ് കരമന, റാഫി പെരുമാതുറ എന്നിവർ സംസാരിച്ചു. ഫോേട്ടാ നന്ദാവനം മുസ്ലിം അേസാസിയേഷൻ ഹാളിൽ നടന്ന എം.എസ്.എം വിദ്യാർഥി സമ്മേളനം കെ.എൻ.എം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.