പട്ടികജാതി പ്രമോട്ടർ നിയമനം

തിരുവനന്തപുരം: ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലകളിലെ പട്ടികജാതി വികസന ഓഫിസുകളിൽ പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കൾ ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകണം. ഗ്രാമപഞ്ചായത്തുകളിൽ ഓരോന്നും മുനിസിപ്പാലിറ്റികളിൽ മൂന്നും കോർപറേഷനുകളിൽ അഞ്ച് വീതവുമാണ് പ്രമോട്ടർമാരെ നിയമിക്കുന്നത്. അപേക്ഷകർ 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീ-ഡിഗ്രി/ പ്ലസ് ടു പാസായവരുമാകണം. കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ജില്ലയിൽ ഒഴിവുള്ള 10 പ്രമോട്ടർ തസ്തികയിലേക്ക് പട്ടികജാതി മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരിൽനിന്ന് നിയമിക്കും. ഇവരുടെ വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സിയും 50 വയസ്സുമാണ്. ഈ വിഭാഗത്തിൽപെടുന്ന അപേക്ഷകർ മൂന്നുവർഷത്തിൽ കുറയാതെ സാമൂഹികപ്രവർത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ ടി.സിയുടെ പകർപ്പ് എന്നിവ നൽകുകയും വേണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ല പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.