നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ്: നിർമലനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്​റ്റഡിയിൽ വിട്ടു

പാറശ്ശാല: നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി നിർമലനെ കോടതിയിൽനിന്ന് അഞ്ച് ദിവസത്തേക്ക് തമിഴ്നാട് പൊലീസി​െൻറ കസ്റ്റഡിയിൽ വിട്ടു. നവംബർ 21ന് വീണ്ടും കോടതിയിൽ ഹാജരാക്കും. നിർമല​െൻറ സാമ്പത്തിക ഇടപാടുകളെകുറിച്ചുള്ള അേന്വഷണം തമിഴ്നാട് കുറ്റാേന്വഷണ വിഭാഗം നേരത്തെ തന്നെ അന്വേഷിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. നിർമല​െൻറ ബിനാമി ഇടപാടുകളും നേരത്തെ അേന്വഷണം നടത്തിയിരുന്നു. 15 ദിവസത്തേക്കാണ് നിർമലനെ കസ്റ്റഡിയിൽ വേണമെന്ന് തമിഴ്നാട് കുറ്റാേന്വഷണ വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ, കോടതി അഞ്ച് ദിവസം മാത്രമാണ് അനുവദിച്ചത്. ഫലത്തിൽ മൂന്ന് ദിവസങ്ങൾ മാത്രമേ പൊലീസിന് ലഭിക്കൂ. ഈ മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിർമലനെ കൊണ്ട് പോയി തെളിവെടുക്കുന്നത് വളരെയേറെ പ്രയാസമായിരിക്കും. തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ കൂടുതൽ പൊലീസ് പ്രൊട്ടക്ഷനും വേണ്ടിവരും. ഇതിനായി കന്യാകുമാരി എസ്.പിയോട് തമിഴ്നാട് സാമ്പത്തിക കുറ്റാേന്വഷണവിഭാഗം കൂടുതൽ പൊലീസിനെ വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.