റോഹിങ്ക്യ: രാഷ്​ട്രപതിക്കും സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിനും നിവേദനം നൽകി

റോഹിങ്ക്യ: രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി തിരുവനന്തപുരം: റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നത്തിൽ മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി. സ്വാമി സന്ദീപ് ചൈതന്യ, ആർച് ബിഷപ് ജോർജ് ഞറളക്കാട്ട്, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് ജോസഫ് പാംപ്ലാനി, ഗാന്ധിയൻ പ്രഫ. എം. മുഹമ്മദ്, കെ. ഗിരീഷ്കുമാർ (വധശിക്ഷ വിരുദ്ധ കൂട്ടായ്മ), ഫാ. തോമസ് തൈതോട്ടത്തിൽ, ഡോ. സിസ്റ്റർ ലില്ലിസ (അഡ്മിനിസ്ട്രേറ്റർ ജോസ്ഗിരി ഹോസ്പിറ്റൽ, തലശ്ശേരി), ഫാ. ദേവസി ഇൗരത്തറ, എഴുത്തുകാരനായ കെ. സച്ചിദാനന്ദൻ, എം.എൻ. കാരശേരി, റഫീക്ക് അഹമ്മദ്, സാറാ ജോസഫ്, കൽപ്പറ്റ നാരായണൻ, കുരീപ്പുഴ ശ്രീകുമാർ, കെ.ജി. ശങ്കരപ്പിള്ള, കെ.സി. ഉമേഷ്ബാബു, നളിനി ജമീല, ഡോ.പി.കെ. പോക്കർ, കെ. രാമചന്ദ്രൻ, ഡോ. കെ.കെ. രാജാറാം, അനിത തമ്പി, റോസ് മേരി, കെ.കെ. കൊച്ച്, ഡോ. ജെ. ദേവിക, സാമൂഹികപ്രവർത്തക കെ.കെ. രമ, സിസ്റ്റർ ഡാനിയേല (സുപ്പീരിയർ ജനറൽ ദീനസേവനസഭ), സിസ്റ്റർ വന്ദന (ദീന സേവനസഭ), ഡോ. മായ എസ് (ശ്രീ കേരളവർമ കോളജ്), സി. സുരേഷ്കുമാർ (വയൽകിളികൾ -കീഴാറ്റൂർ), സിസ്റ്റർ വർഷ (സ​െൻറ് മൈക്കിൾസ് സ്കൂൾ), സിസ്റ്റർ എൽസി ടോം, ഡോ. സിസ്റ്റർ ട്രീസാ പാലക്കൽ (ഹൃദയാരം കൗൺസലിങ് സ​െൻറർ) എന്നിവർ ഉൾപ്പെടെ ആത്മീയ -സാമൂഹിക -സാംസ്കാരിക -അക്കാദമിക രംഗങ്ങളിലെ ആയിരം പേർ നിവേദനത്തിൽ ഒപ്പുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.