ഇടതുമുന്നണിയിൽ തുടരാതെ സി.പി.ഐ പുറത്തുവരണം ^എ.എ. അസീസ്

ഇടതുമുന്നണിയിൽ തുടരാതെ സി.പി.ഐ പുറത്തുവരണം -എ.എ. അസീസ് കൊട്ടിയം: നാണംകെട്ട് തുടരാതെ സി.പി.ഐ ഇടതുമുന്നണിവിട്ട് പുറത്തുവരണമെന്ന് ആർ.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അസീസ്. രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തി​െൻറ മുന്നോടിയായി നടന്ന യു.ഡി.എഫ് മയ്യനാട് മണ്ഡലം കൺവെൻഷൻ ഉമയനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി ചേർന്ന് മുന്നണി രൂപവത്കരിച്ച് ഭരണംനടത്തിയ സുവർണ കാലഘട്ടം സി.പി.ഐ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഡി.വി. ഷിബു അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ എ. യൂനുസ് കുഞ്ഞ്, ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ, അഡ്വ. കെ. ബേബിസൺ, സജി ഡി. ആനന്ദ്, വൈ. നൗഷാദ്, ആദിക്കാട് മധു, മണിയംകുളം ബദറുദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.