പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂർ വ്ലാവെട്ടി കണ്ടകൻചിറ പ്രദീപ് ഭവനിൽ പ്രസാദാണ് (36) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പഠനത്തിന് കാട്ടാക്കടയിലെത്തി വൈകീട്ട് വീട്ടിലേക്ക് പോകാൻ നിന്ന പെൺകുട്ടിയെ ഇയാൾ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ഇയാൾ മദ്യപിച്ചിരുന്നത് ശ്രദ്ധയിൽപെട്ട പെൺകുട്ടി ബൈക്കിൽനിന്ന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് കോട്ടൂരിന് സമീപം ആളൊഴിഞ്ഞ സ്ഥലെത്തത്തിയപ്പോൾ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.