സെമിനാർ

പേരൂർക്കട: സി.പി.എം പേരൂര്‍ക്കട ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി 'സ്ത്രീ സുരക്ഷിതയോ? ആകുലതകളെക്കുറിച്ച്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യ മഹിള അസോസിയേഷൻ സംസ്ഥാന ട്രഷറർ സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം.ജി. മീനാംബിക അധ്യക്ഷയായി. എഴുത്തുകാരി സീമ ജെറോം മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എസ്.എസ്. രാജലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ആർ. പ്രീത, പ്രസിഡൻറ് എ. പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി. അമ്പിളി സ്വാഗതവും പുഷ്‌പകുമാരി നന്ദിയും പറഞ്ഞു. നാൽപതോളം മഹിള അസോസിയേഷൻ പ്രവർത്തകർ അണിനിരന്ന മെഗാ തിരുവാതിരയും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.