സംഘാടക സമിതിയുടെ പിടിപ്പുകേട് ശാസ്ത്രോത്സവത്തി​െൻറ നിറംകെടുത്തി

കൊട്ടാരക്കര: സംഘാടക സമിതിയുടെ പിടിപ്പുകേട് ജില്ല സ്കൂൾ ശാസ്ത്രോത്സവത്തി​െൻറ നിറംകെടുത്തി. സംഘാടകസമിതിയുടെ ജാഗ്രതക്കുറവ് മൂലം ആദ്യദിനം തന്നെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും വലഞ്ഞു. കൊട്ടാരക്കര ടൗണിലെ സ്കൂളുകളിലാണ് ശാസ്ത്രോത്സവ മത്സരങ്ങൾ നടക്കുന്നത്. അയ്യായിരത്തോളം വിദ്യാർഥികളും അവരുടെ രക്ഷാകർത്താക്കളും അധ്യാപകരും എത്തിച്ചേരുന്ന ശാസ്ത്രമേളയിൽ സംഘാടകസമിതി വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്ത ഹാളിൽ മുഴുവൻ ആളുകൾക്കും ഇരിക്കാൻ സൗകര്യമില്ലായിരുന്നു. ഇരിക്കാൻ കസേര കിട്ടാത്തതിനാൽ പലരും മടങ്ങിപ്പോയി. ഡയറ്റിൽ നടന്ന എക്സിബിഷൻ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളാണ് കൂടുതലായും ബുദ്ധിമുട്ടിയത്. പ്രദർശനത്തിനായി വിദ്യാർഥികൾ കൊണ്ടുവന്ന മത്സര വസ്തുക്കൾ വെക്കാൻ വേണ്ടത്ര സൗകര്യമില്ലാത്ത മുറികളാണ് നൽകിയത്. മുറികളിൽ ഉപയോഗശൂന്യമായ ബെഞ്ചും ഡെസ്‌ക്കും കൂട്ടി ഇട്ടിരുന്നതിനാൽ സ്ഥലദൗർലഭ്യം അനുഭവപ്പെട്ടു. മുറികളിൽ വേണ്ടത്ര വെളിച്ചവും ഉണ്ടായിരുന്നില്ല. പ്രവൃത്തി പരിചയമേള നടന്ന കൊട്ടാരക്കര ഗവ. ബോയ്സ് സ്കൂളിൽ വെയിലിനോട് മല്ലടിച്ചാണ് പല മത്സരങ്ങളും നടന്നത്. രാവിലെ മുതൽ വെയിൽ കൊണ്ട് മത്സരിച്ച വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാനും വെയിലിനോട് മത്സരിക്കേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.