വിസ തട്ടിപ്പ്​: മുഖ്യമന്ത്രിക്ക്​ നൽകിയ പരാതി ഡി.ജി.പിക്ക്​ കൈമാറി

കൊല്ലം: കൊട്ടാരക്കരയിലെ കോടികളുടെ വിസതട്ടിപ്പ് കേസ് ൈക്രബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്ഷൻ കൗൺസിൽ നൽകിയ നിവേദനം മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിക്ക് കൈമാറിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. മുഖ്യപ്രതി പ്രിൻസ് സഖറിയയെയും ഇടനിലക്കാരടക്കം മറ്റ് ഒളിവിലുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം. തട്ടിപ്പിലൂടെ നേടിയ പണവും പ്രതികളുടെ സ്ഥാവരജംഗമ വസ്തുക്കളും കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും റിയൽ എസ്റ്റേറ്റ് മാഫിയകളുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിക്കണമെന്നും തട്ടിപ്പിനിരയായവരുടെ മൊഴി എടുക്കൽ നടപടി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുള്ളതിനാലും ചില ബാഹ്യ ശക്തികൾ കേസുകളിൽ ഇടപെടുന്നതിനാലും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണവും നടത്തി തട്ടിപ്പിനിരയായവർക്ക് നീതിലഭിക്കാൻ കേസ് ൈക്രബ്രാഞ്ചിനെ ഏൽപിക്കണമെന്നും നിവേദനത്തിൽ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. നിവേദകസംഘത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ എ. ഷാജു ഭാരവാഹികളായ അഡ്വ. മൈലം ഗണേഷ്, പെരുംകുളം സുരേഷ്, രാജേഷ് വേങ്ങൂർ തുടങ്ങിയവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.