ദേവസ്വം ബോർഡ്​ നിയമനവും പി.എസ്​.സിക്ക്​ വിടണം ^കെ.ഡി.എഫ്​

ദേവസ്വം ബോർഡ് നിയമനവും പി.എസ്.സിക്ക് വിടണം -കെ.ഡി.എഫ് കൊല്ലം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുപോലെ ദേവസ്വം ബോർഡുകളിലെ നിയമനവും പി.എസ്.സിക്ക് കൈമാറണണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ആവശ്യപ്പെട്ടു. കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കുകയും നിയമനങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാതിരുന്ന സമുദായങ്ങൾക്ക് അവസരം നൽകുകയും വേണം. സാമ്പത്തിക സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ദലിത്- പിന്നാക്ക സംഘടനകളുടെ കൂട്ടായ്മയായ സാമൂഹ്യസമത്വ മുന്നണിയുടെ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.