മുന്നാക്ക സംവരണം ഭരണഘടന വിരുദ്ധം: ജമാഅത്ത്​ ഫെഡറേഷൻ

കൊല്ലം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം അനുവദിച്ച സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധവും മണ്ഡൽ കമീഷൻ നിർദേശങ്ങളെ അട്ടിമറിക്കുന്നതുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ നേതൃയോഗം അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ കാണിച്ച താൽപര്യം പാലോളി കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ കൂടി പ്രകടിപ്പിക്കാത്തത് ഖേദകരമാണ്. സച്ചാർ കമ്മിറ്റിയും ഉന്നത വിദ്യാഭ്യാസ കൗൺസിലുമടക്കം ശിപാർശ ചെയ്ത അറബിക് സർവകലാശാല ഉടൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കാൻ യോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി.സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, സീനിയർ വൈസ് പ്രസിഡൻറ് എം.എ. സമദ്, ട്രഷറർ എ. യൂനുസ്കുഞ്ഞ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കരമന മാഹീൻ, ആസാദ് റഹീം, കണ്ണനല്ലൂർ നിസാമുദ്ദീൻ, മേക്കോൺ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.