കന്യാകുമാരിയിലെത്തുന്ന അയ്യപ്പഭക്തർക്ക്​ അടിസ്ഥാന സൗകര്യങ്ങളില്ല

കന്യാകുമാരി: മണ്ഡലം കാലം തുടങ്ങിയതോടെ കന്യാകുമാരിയിലേക്കും അയ്യപ്പഭക്തരുടെ ഒഴുക്ക് ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കും ദേവസ്വം ബോർഡിനും പൂംപുകാർ ഷിപ്പിങ് കോർപറേഷനും ഹോട്ടലുകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾക്കും ചാകര ക്കാലമാണിത്. ശബരിമല ദർശനം കഴിഞ്ഞ് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തുന്ന അയ്യപ്പഭക്തരെ കേന്ദ്രീകരിച്ചാണ് പ്രധാന കച്ചവടം. എന്നാൽ, ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യം പേരിന് മാത്രമാണ് ഒരുക്കിയിട്ടുള്ളത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ള വിതരണം, ചികിത്സ സൗകര്യം, ആംബുലൻസ് ഉൾപ്പെടയുള്ള സുരക്ഷ സംവിധാനം തുടങ്ങിയവയെല്ലാം സജ്ജീകരിക്കുന്നതിൽ വീഴ്ചയാണ് ദൃശ്യമാകുന്നത്. ഭക്ഷണങ്ങൾക്കും റൂമുകൾക്കും സീസൺ കാലത്ത് തീവിലയാണ്. ജില്ല ഭരണകൂടത്തി​െൻറയും ടൂറിസംവകുപ്പി​െൻറയും മൗനാനുവാദത്തോടെയാണ് ഇൗ പിടിച്ചുപറിയെന്നും ആരോപണമുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളുടെ കാര്യത്തിലും ഒരു നിയന്ത്രണവുമില്ല. രണ്ടരക്കോടിയോളം രൂപക്കാണ് താൽക്കാലിക കടകൾ ലേലം ചെയ്ത് നൽകിയിട്ടുള്ളത്. വേണ്ടത്ര സി.സി ടി.വി കാമറകൾ സ്ഥാപിക്കാത്തതും വൈദ്യുതി സംവിധാനം കാര്യക്ഷമമാക്കാത്തതും മോഷണം ഉൾപ്പെടെയുള്ളവ വർധിക്കുവാനും കാരണമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.