പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമംനടിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം എം.ജി കോളനിയിൽ നന്ദന ഭവനിൽ നന്ദു (21) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 13 മുതൽ 15 വരെയാണ് പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ െവച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. ആറ്റിങ്ങൽ എ.എസ്.പി ആദിത്യയുടെ മേൽനോട്ടത്തിൽ വർക്കല സി.ഐ പി.വി. രമേശ്കുമാർ, എസ്.ഐ പ്രൈജു, ശശിധരൻ, സുനിൽകുമാർ, പൊലീസുകാരായ ഫാറൂഖ്, ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. File name 16 VKL 5 arrest Nandu21@varkala ഫോട്ടോകാപ്ഷൻ പീഡനക്കേസിൽ അറസ്റ്റിലായ നന്ദു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.