തോമസ്​ ചാണ്ടിയെ വിമർശിക്കാനുള്ള വേദിയല്ല മന്ത്രിസഭ ^ജി. സുധാകരൻ

തോമസ് ചാണ്ടിയെ വിമർശിക്കാനുള്ള വേദിയല്ല മന്ത്രിസഭ -ജി. സുധാകരൻ തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ മന്ത്രിസഭ യോഗത്തിൽ ആഞ്ഞടിെച്ചന്ന പ്രചാരണം നിഷേധിച്ച് മന്ത്രി ജി. സുധാകരൻ. ആർക്കെങ്കിലുമെതിരെ എന്തെങ്കിലും പറയാനുള്ള വേദിയല്ല മന്ത്രിസഭ യോഗമെന്നും ഇത്തരം വാർത്തകൾ കൊടുക്കുന്നതിനുമുമ്പ് വസ്തുത അന്വേഷിക്കണമായിരുെന്നന്നും അദ്ദേഹം പറഞ്ഞു. കേസരി ഹാളിൽ ദേശീയ മാധ്യമദിന പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. തനിക്കെതിരായ വാർത്ത വായിച്ചപ്പോൾ സഹതാപമാണ് തോന്നിയത്. തോമസ് ചാണ്ടിക്കെതിരെ ജി. സുധാകരൻ ആഞ്ഞടിെച്ചന്നാണ് ലേഖകൻ തട്ടിവിട്ടത്. വാർത്ത തരുന്ന ഉറവിടം ശരിയെന്ന് ലേഖക​െൻറ മുകളിലുള്ളവരെങ്കിലും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. തെറ്റായ വാർത്തകൾ തന്ന് മാധ്യമങ്ങളെ വഴിതിരിക്കാൻ പലരും ശ്രമിക്കും. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് മന്ത്രിസഭയുടെ അജണ്ട നിശ്ചയിക്കുന്നത്. തോന്നുന്നത് ഉന്നയിക്കാൻ കഴിയുന്ന വേദിയല്ല അവിടം. ഇതൊന്നും ആലോചിക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്തിനാണ്. രഹസ്യങ്ങൾ ഏറെ തനിക്കുമറിയാം. എല്ലാം വിളിച്ചുപറയാനുള്ളതല്ല. പരസ്പര വിശ്വാസമാണ് ഇക്കാര്യത്തിൽ വേണ്ടത്. സി.പി.െഎ മന്ത്രിമാർ യോഗത്തിൽ പെങ്കടുക്കാത്ത കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രതികരിച്ചുകഴിഞ്ഞു. ഇനിയതിലൊന്നും പറയാനില്ല. തോമസ് ചാണ്ടി വിഷയം അവസാനിച്ചെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.