മുന്നാക്ക സമുദായ സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദങ്ങൾ ^കെ.വി. സഫീർഷാ

മുന്നാക്ക സമുദായ സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദങ്ങൾ -കെ.വി. സഫീർഷാ തിരുവനന്തപുരം: മുന്നാക്ക സമുദായ സംവരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദങ്ങളാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷാ പ്രസ്താവനയിൽ പറഞ്ഞു. മുന്നാക്ക സമുദായ സംവരണം എന്ന ആശയത്തി​െൻറ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച അജ്ഞതയല്ല മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തി​െൻറയും സാമ്പത്തിക സംവരണവാദങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സംവരണ ഇതര സവർണ സമുദായ പ്രീണനമാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നത്. വിവിധ മേഖലകളിൽ സംവരണം അട്ടിമറിക്കപ്പെട്ടതി​െൻറ കണക്കുകളും പഠനങ്ങളും ധാരാളം പുറത്തുവന്നിട്ടുണ്ട്. അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും വിഭവ വിതരണങ്ങളിലും രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇനിയും അർഹിച്ച പരിഗണന ലഭിച്ചിട്ടില്ല. ബോധപൂർവം അടിച്ചമർത്തപ്പെട്ട സാമൂഹിക ജനവിഭാഗങ്ങളെ ബോധപൂർവം തന്നെ ഉയർത്തിക്കൊണ്ടുവരാൻ കൂടുതൽ ഊർജിതവും ജാഗ്രത പൂർണവുമായ സംവരണ പദ്ധതികൾ നടപ്പിലാക്കേണ്ട സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്. അതിനുപകരം സമുദായ പ്രീണനങ്ങൾ ലാക്കാക്കി സാമൂഹികനീതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എല്ലാ അർഥത്തിലും ചെറുക്കപ്പെടേണ്ടതാണ്. സംവരണത്തി​െൻറ ഭരണഘടനാപരമായ മൂല്യങ്ങൾ അട്ടിമറിക്കുന്നതിനുവേണ്ടി രൂപവത്കരിച്ച മുന്നാക്ക സമുദായ വികസന കോർപറേഷൻ പോലുള്ള സംവിധാനങ്ങൾ പിരിച്ചുവിടണം. സാമ്പത്തിക സംവരണ വിഷയത്തിൽ ഇടതുപക്ഷത്തിനും സംഘ്പരിവാറിനും ഒരേ നാവാണുള്ളതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. സംവരണവുമായി ബന്ധപ്പെട്ട മൗലികമായ അക്കാദമിക രാഷ്ട്രീയ ചർച്ചകൾക്കും അവകാശ സംരക്ഷണ കൂട്ടായ്മകൾക്കും കേരളത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.