സി.പി.എം കോവളം ഏരിയ സമ്മേളനം

കോവളം: വിഴിഞ്ഞം തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അർഹതപ്പെട്ട മുഴുവൻ ആളുകളെയും നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തി തുക നൽകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറി പി.എസ്. ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 157 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വണ്ടിത്തടം മധു പ്രമേയം അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ, വി. ശിവൻകുട്ടി, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എസ്.കെ. ആശാരി, കാട്ടാക്കട ശശി, ബി.പി. മുരളി, വി.കെ. മധു, ജില്ല കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി. രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പി.എസ്. ഹരികുമാർ സെക്രട്ടറിയായി 19 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.