മാധ്യമ പ്രവർത്തകനു നേരെ വധഭീഷണി: സി.പി.എം നേതാവിനെ അറസ്​റ്റ്​ ചെയ്യണം -ജില്ല കോൺഗ്രസ്​ കമ്മിറ്റി

കൊല്ലം: മീഡിയവൺ ചാനൽ കൊല്ലം റിപ്പോർട്ടർ ശ്യാം ആർ. ബാബുവിനെതിരെ വധഭീഷണി മുഴക്കിയ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രൻ വധക്കേസിലെ പ്രതികളായ സി.പി.എം നേതാക്കളുടെ പങ്ക് സത്യസന്ധമായി റിപ്പോർട്ട് ചെയ്തതി​െൻറ പേരിൽ മാധ്യമ പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയത് അപലപനീയമാണ്. അറസ്റ്റ് ചെയ്യാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. സി.പി.എമ്മി​െൻറ ബി ടീം ആയി ജില്ലയിലെ പൊലീസ് മാറിയിരിക്കുന്നതായും യോഗം ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ എസ്. വിപിനചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി നായർ, പി. ജർമിയാസ്, സൂരജ് രവി, കെ.ജി. രവി, ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, ഉറുകുന്ന് ശശിധരൻ, സൻജു ബുക്കാരി, പി. ഹരികുമാർ, പാത്തല രാഘവൻ, പെരുങ്കുളം സജിത്, ബ്രിജേഷ് എബ്രഹാം, മോഹനൻ, വി.ടി. സിബി, ചിതറ മുരളി, ഡി. ചന്ദ്രബോസ്, രമാഗോപാലകൃഷ്ണൻ, പി. രാജേന്ദ്രപ്രസാദ്, കെ.കെ. സുനിൽകുമാർ, എച്ച്. സലീം, മുനമ്പത്ത് വഹാബ്, തങ്കച്ചൻ, ലീലാകൃഷ്ണൻ, രാജശേഖരൻ, കബീർ തീപ്പുര, ചക്കിനാൽ സനൽകുമാർ, സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാൽ, ജയിൻ ആൻസിൽ ഫ്രാൻസിസ്, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.