മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിനുമേല്‍ ഫാഷിസം മേല്‍ക്കൈ നേടി ^ഹസൻ

മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിനുമേല്‍ ഫാഷിസം മേല്‍ക്കൈ നേടി -ഹസൻ തിരുവനന്തപുരം: നെഹ്റുവും മോദിയും തമ്മിലെ വ്യത്യാസം ജനാധിപത്യത്തില്‍നിന്ന് ഫാഷിസത്തിലേക്കുള്ള ദൂരമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. നെഹ്റുവി​െൻറ 129ാം ജയന്തിദിനാഘോഷം ഇന്ദിരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപതിയായ മോദിയുടെ ഭരണത്തില്‍ രാജ്യത്ത് ജനാധിപത്യത്തിനുമേല്‍ ഫാഷിസം മേല്‍ക്കൈ നേടി. ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും ഇല്ലാതാക്കി വര്‍ഗീയത വളര്‍ത്താനും മതനിരപേക്ഷത തകര്‍ക്കാനുമാണ് മോദിയുടെ ശ്രമം. മോദിയുടെ സംഭാവന ഭരണകൂട വര്‍ഗീയതയാണ്. സോഷ്യലിസത്തി​െൻറ സ്ഥാനം മുതലാളിത്തം കൈയടക്കി. പശുവി​െൻറയും പള്ളിയുടെയും പേരിലെ കൊലപാതകങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത വ്യക്തിയായിരുന്നു നെഹ്റു. ആധുനിക ഇന്ത്യക്ക് നെഹ്റു രൂപംനല്‍കിയത് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയുടെ അടിത്തറയിലാണ്. ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് അദ്ദേഹത്തി​െൻറ ചെരിപ്പി​െൻറ വാറഴിക്കാന്‍ പോലും യോഗ്യതയില്ലെന്നും ഹസന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറി​െൻറ നേതൃത്വത്തിൽ നേതാക്കള്‍ ഇന്ദിരഭവനില്‍ നെഹ്റുവി​െൻറ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മുന്‍ പ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, ജി. ബാലചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, പി.കെ. വേണുഗോപാല്‍, വിജയന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.