വീല്‍ ചെയര്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന്​ മന്ത്രി കെ.ടി. ജലീല്‍ മന്ത്രി ഒാഫിസിന്​ പുറത്തുവന്ന്​ നിവേദനം വാങ്ങി

തിരുവനന്തപുരം: ചക്രക്കസേരകളിൽ എത്തിയ അവരുടെ നിവേദനം മന്ത്രി സെക്രേട്ടറിയറ്റിലെ ഒാഫിസിൽനിന്ന് പുറത്തെത്തി സ്വീകരിച്ചു. ഗുരുതര ശാരീരിക വെല്ലുവിളികൾ നേരിടുന്ന അവർ ഒാഫിസിലെത്തുന്നതിലെ പ്രയാസം അറിഞ്ഞാണ് മന്ത്രി ഡോ. കെ.ടി. ജലീൽ പുറത്തേക്കുവന്നത്. വീൽചെയർ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി അവർക്ക് ഉറപ്പുനൽകുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെ അനക്സിന് മുന്നിലായിരുന്നു ഇത്. ഒാൾ കേരള വീൽചെയർ റൈഡേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്. റോഡുകളും ഫുട്പാത്തുകളും ഓഫിസുകളും വീല്‍ചെയര്‍ സൗഹൃദമാക്കുക, ഹോട്ടലുകളില്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസഹായമില്ലാതെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള ശുചിമുറി സംവിധാനങ്ങളൊരുക്കുക, പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുമ്പോള്‍ വീല്‍ചെയര്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുന്ന വിധത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, ഗുരുതരമായ അവസ്ഥയിലുള്ള അംഗപരിമിതര്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ. കെട്ടിട നിര്‍മാണച്ചട്ടം ഭേദഗതി ചെയ്യുമ്പോള്‍ അംഗപരിമിതരുടെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും പുനരധിവാസ പാക്കേജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യങ്ങളില്‍ വകുപ്പിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് സന്തോഷ് മാളിയേക്കലിനും ജനറല്‍ സെക്രട്ടറി ജോമി ജോണിനും മന്ത്രി ഉറപ്പുനല്‍കി. സെക്രേട്ടറിയറ്റിന് മുന്നിൽ ആവശ്യങ്ങൾക്കായി ഒരു പകൽ നീണ്ട സമരത്തിനു ശേഷമാണ് അവർ നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.