ആൻറിബയോട്ടിക്കുകള്‍ അത്യാവശ്യത്തിന് മതി ^മന്ത്രി കെ.കെ. ശൈലജ

ആൻറിബയോട്ടിക്കുകള്‍ അത്യാവശ്യത്തിന് മതി -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: ആൻറിബയോട്ടിക്കുകള്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും അവയുടെ ദുരുപയോഗം തടയണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആൻറിബയോട്ടിക് അവബോധ വാരത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഫലപ്രദമായി ചെറുക്കാനായി ആൻറിബയോട്ടിക് നയത്തിന് സര്‍ക്കാര്‍ രൂപംകൊടുത്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ ആൻറിബയോട്ടിക്കുകള്‍ എഴുതുന്നതിന് കുറവു വരുത്തുകയും ഓരോ ആശുപത്രിയിലും ആൻറിബയോട്ടിക് നയം കൊണ്ടുവരികയും വേണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും ബോധവത്കരിക്കുന്നതി​െൻറ ഭാഗമായാണ് ഇത്തരം പരിശീലന പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി അധ്യക്ഷത വഹിച്ചു. ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സ്‌പെഷൽ ഓഫിസര്‍ ഡോ. അജയകുമാര്‍, ജോ. ഡി.എന്‍.ഇ. പ്രസന്നകുമാരി, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ശാരദ ദേവി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.