മയക്കുമരുന്ന്​ കടത്തിന്​ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി ^മുഖ്യമന്ത്രി

മയക്കുമരുന്ന് കടത്തിന് കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി -മുഖ്യമന്ത്രി തിരുവനന്തപുരം: മയക്കുമരുന്ന് വാഹകരായി കുട്ടികളെ ഉപയോഗിക്കുന്ന ലോബിക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷ സമ്മേളനത്തിൽ ശിശുദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാമൂഹിക വിരുദ്ധശക്തികളാണ് ഇതിന് പിന്നിൽ. ബാഗിൽ പുസ്തകങ്ങൾക്കൊപ്പം മയക്കുമരുന്ന് കടത്താൻ കുട്ടികളെ ഉപയോഗിക്കുന്ന അവസ്ഥ ഗുരുതരമാണ്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. മയക്കുമരുന്നിന് അടിപ്പെട്ട മകനെ കൊന്ന് അച്ഛന് ആത്മഹത്യചെേയ്യണ്ടിവന്നതും നമ്മുടെ നാട്ടിലാണ്. മയക്കുമരുന്ന് ലോബിക്കെതിരെ വിദ്യാർഥികൾക്കൊപ്പം രക്ഷാകർത്താക്കളും ഉണർന്ന് പ്രവർത്തിക്കണം. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ രക്ഷാകർത്താക്കൾ തയാറാകണം. കുട്ടികളെ ശ്രദ്ധിക്കാതെ മൊബൈലിലും ടി.വി സീരിയലുകളിലും മുഴുകുന്ന രക്ഷാകർത്താക്കൾ മക്കൾക്ക് നഷ്ടപ്പെടുത്തുന്നത് അവരുടെ ബാല്യമാണ്. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധ്യാപകർക്കും പ്രധാന പങ്കുണ്ട്. സ്കൂളുകളിൽ ബാലാവകാശ കമീഷൻ മുൻകൈയെടുത്ത് കൗൺസലിങ് സ​െൻററുകൾ തുറക്കുന്നുണ്ട്. കുട്ടികളെ സ്നേഹിച്ച പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. നെഹ്റു ഇല്ലാത്തതുകൊണ്ടല്ല കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ നിലനിൽക്കുന്നത്. ദുരിതബാല്യം എന്ന പ്രശ്നം പരിഹരിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുദിന സ്റ്റാമ്പ് പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ശിശുദിന സ്റ്റാമ്പ് തയാറാക്കിയ കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ അതുൽ എസ്. രാജിന് ഉപഹാരം നൽകി. കുട്ടികളുടെ പ്രധാനമന്ത്രി തിരുവനന്തപുരം പേയാട് കാർമൽ സ്കൂളിലെ എസ്.എസ്. അഭിനവമിരാഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡൻറ് ക്രൈസ്റ്റ് നഗർ സ്കൂളിലെ പി.ആർ. അദ്വൈത് അധ്യക്ഷതവഹിച്ചു. കുട്ടികളുടെ സ്പീക്കർ തിരുവനന്തപുരം മുക്കോലക്കൽ സ​െൻറ് തോമസ് സ്കൂളിലെ എ.ജെ. ആർച്ച മുഖ്യപ്രഭാഷണം നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ, സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, ശിശുേക്ഷമസമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് തുടങ്ങിയവർ സംസാരിച്ചു. കുടപ്പനക്കുന്ന് മേരിഗിരി സ്കൂളിലെ വിദ്യാർഥിനി വി.എസ്. ദേവി പ്രിയ സ്വാഗതഗാനം ആലപിച്ചു. ഹോളി ഏഞ്ചൽസ് കോൺെവൻറ് സ്കൂളിലെ ആഷ്ലിൻ ക്ലാരൻസ് സ്വാഗതവും വഴുതക്കാട് കാർമൽ സ്കൂളിലെ എ.പി. അലീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.