ട്രെയിനുകൾ സമയത്ത്​ എത്തുന്നില്ല; യാത്രക്കാർ വലയുന്നു

കൊല്ലം: സമയത്തിന് ജോലി സ്ഥലത്ത് എത്താമെന്ന പ്രതീക്ഷയിലാണ് ട്രെയിൻ യാത്രയ്‌ക്കായി മിക്കവരും സീസൺ ടിക്കറ്റിനെ ആശ്രയിക്കുന്നത്. യാത്രക്കൂലിയും അധികമില്ല. എന്നാൽ, സ്‌റ്റേഷനിൽ ട്രെയിൻ സമയത്തിന് എത്താതിരുന്നാലോ. മാസങ്ങളായി കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരുവന്തപുരത്തേക്കുള്ള ട്രെയിനുകളുടെ അവസ്ഥ ഇതാണ്. സ്ഥിരമായി അരമണിക്കൂറോ- ഒരു മണിക്കൂറോ വൈകിയാണ് ട്രെയിനുകൾ ഓടുന്നത്. തിരുവനന്തപുരത്ത് എത്തികഴിഞ്ഞാൽ രാവിലെയുള്ള തിരക്കു കാരണം ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പിന്നെയും വൈകും. ഇതോടെ ആകെ ദുരതത്തിവലാണ് ജീവനക്കാരും വിദ്യാർഥികളും. ആർ.സി.സി, മെഡിക്കൽ കോളേജ് എന്നിവിടങ്ങിലെത്താനുള്ള രോഗികൾ ഉൾപ്പെടെ വലയുന്നുണ്ട്. ഇതിൽ പ്രായമായ രോഗികളാണ് അധികവും. ഈ മാസം മുതൽ ട്രെയിനുകൾ സമയക്രമം പാലിക്കുമെന്നും വേഗത കൂട്ടുമെന്നുമായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെയും മാറ്റമില്ല. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടന്ന ട്രെയിനപകടങ്ങളുടെ പഞ്ചാത്തലത്തിൽ സുരക്ഷക്ക് മുൻതൂക്കും നൽകി അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. സ്ഥിരമായി താമസിച്ചെത്തുന്നതിൽ ആദ്യ സ്ഥാനം വഞ്ചിനാട് എക്‌സ്‌പ്രസിനാണ്. പിന്നിലായി മലബാർ, ഇൻറർസിറ്റി, വേണാട് എന്നിവയുമുണ്ട്. വൈകിയോടുന്നതിനൊപ്പം സൂപ്പർ ഫാസ്‌റ്റ് എക്‌സ്പ്രസുകൾക്കു വേണ്ടി എക്‌സ്‌പ്രസ് ട്രെയിനുകൾ പല സ്‌റ്റേഷനുകളിലും പിടിച്ചിടുന്ന അവസ്ഥ കൂടിയാകുമ്പോൾ രാത്രി യാത്രകളും ദുഷ്‌കരമാവുന്നു. അതി​െൻറ ഏറ്റവും വലിയ ഇരകൾ വൈകീട്ട് തിരുവനന്തപുരത്ത്നിന്ന് പുറപ്പെടുന്ന മലബാർ എക്‌സ്പ്രസിലെ യാത്രക്കാരാണ്. തിരുവനന്തപുരത്ത്നിന്ന് വൈകീട്ട് 6.45 ഓടെ തിരിക്കുന്ന മലബാർ മിക്കപ്പോഴും പരവൂർ സ്‌റ്റേഷനിൽ പിടിച്ചിട്ട് പിന്നാലെ വരുന്ന രാജഥാനി എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളെ കയറ്റി വിടും. ഇതോടെ മലബാർ കൊല്ലത്തെത്തുന്ന സമയം 8.45കഴിയും. രാത്രി ഏഴോടെ കൊല്ലത്ത് എത്തേണ്ട വഞ്ചിനാട് എത്തുന്നത് മിക്കപ്പോഴും 20 മതൽ 40 മിനിറ്റ് വരെ വൈകിയാണ്. വൈകി ഓടുന്ന ട്രെയിൻ മാത്രമല്ല യാത്രക്കാരുടെ പ്രശ്നം. അതിനൊപ്പം തന്നെ എക്‌സ്‌പ്രസ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമ​െൻറുകളുടെ എണ്ണക്കുറവും സാധാരക്കാരെ ബാധിക്കുന്നുണ്ട്. ശുചിമുറി സൗകര്യങ്ങളും നിലവാരമില്ലാത്ത അവസ്ഥയിലാണ്. സ്‌ത്രീ യാത്രികരെയാണ് ഈ പ്രശ്‌നങ്ങളെല്ലാം കൂടുതൽ ബാധിക്കുന്നതും. സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് ഡി റിസേർവ്‌ഡ് കോച്ചുകളിൽ യാത്ര ചെയ്യാനുള്ള അനുവാദം ഉണ്ടെങ്കിലും ഒന്നോ രണ്ടോ കോച്ചുകൾ മാത്രമാണ് ആ ശ്രേണിയിലുള്ളത്. അതിനാൽ അവയുടെ എണ്ണവും കൂട്ടണമെന്ന ആവശ്യമുയരുന്നുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് അടുത്തമാസം ആദ്യത്തോടെ ട്രെയിനുകൾ കൃത്യസമയത്ത് ഒാടുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലം റെയിവേ സ്റ്റേഷൻ മാനേജർ പി.എസ്. അജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.