പ്രയാറി​െൻറ ദേവസ്വം ബോർഡ് പ്രസിഡൻറ്​ സ്ഥാനം തുടങ്ങിയതും അവസാനിച്ചതും ഓച്ചിറയിൽ

ഓച്ചിറ: തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കാലാവധി രണ്ടു വർഷമായി കുറച്ച സർക്കാർ ഓർഡിനൻസ് ഗവർണർ ഒപ്പ് വെക്കുന്നതിനു മുമ്പ് പ്രസിഡൻറ് എന്ന നിലയിൽ പ്രയാർ ഗോപാലകൃഷ്ണൻ ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രത്തിലെ ദേവസ്വം കാര്യാലയം ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 ഒാടെയായിരുന്നു ഉദ്ഘാടനം. മണിക്കൂറുകൾ കഴിയും മുമ്പേ ഗവർണർ ഓർഡിനൻസിൽ ഒപ്പുവെച്ചതോടെ പ്രയാറി​െൻറ സ്ഥാനം ഇല്ലാതായി. രണ്ടു വർഷം മുമ്പ് ഓച്ചിറ ക്ഷേത്രത്തിൽനിന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനം ഏൽക്കാൻ പ്രയാർ പോയത്. സ്ഥാനം പോയതും ഓച്ചിറയിൽ വെച്ചുതന്നെയായത് യാദൃച്ഛികം. ചടങ്ങിൽ ബോർഡ്‌ അംഗം കെ. രാഘവൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ 36 വർഷമായി മുടങ്ങാതെ ഓച്ചിറ ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ 12 വരെ ഭജനമിരിക്കുന്ന പ്രയാർ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്നപ്പോൾ പകൽ ശബരിമലയിലും രാത്രി ഓച്ചിറ ക്ഷേത്രത്തിലെ ഭജനകുടിലിലും കഴിയുമായിരുന്നു. ഈ വർഷവും ഭജനകുടിൽ ബുക്ക് ചെയ്ത പ്രയാർ വൃശ്ചികം ഒന്ന് മുതൽ 12 വരെ രാപ്പകൽ ഓച്ചിറ ക്ഷേത്രത്തിലുണ്ടാകും. 20 വർഷത്തിനുള്ളിൽ നടക്കാത്ത വികസന പ്രവർത്തനങ്ങൾ രണ്ടു വർഷത്തിനുള്ളിൽ ശബരിമലയിൽ നടപ്പാക്കിയതായി പ്രയാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.