ഇ^പേയ്​മൻറ്​: വൈദ്യുതി ബോർഡിൽ രണ്ട്​ പദ്ധതികൾ കൂടി

ഇ-പേയ്മൻറ്: വൈദ്യുതി ബോർഡിൽ രണ്ട് പദ്ധതികൾ കൂടി തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ഇ-പേയ്മൻറ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായി രണ്ട് പദ്ധതികൾ കൂടി. വൈദ്യുതി ബിൽ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് കെ.എസ്.ഇ.ബിയിലേക്ക് വരവുവെക്കുന്ന പദ്ധതിയാണ് ആദ്യത്തേത്. കേന്ദ്രസര്‍ക്കാർ സ്ഥാപനമായ നാഷനൽ പേയ്മ​െൻറ് കോർപറേഷൻ ഒാഫ് ഇന്ത്യയിലൂടെ (എന്‍.പി.സി.ഐ) നടപ്പാക്കുന്ന പദ്ധതിയുടെ സ്പോണ്‍സർ ബാങ്കായി കോർപറേഷൻ ബാങ്ക് പ്രവര്‍ത്തിക്കും. ഇതിനുള്ള സമ്മതപത്രം ഉപഭോക്താവ് കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഒാഫിസിൽ നല്‍കിയാൽ മതി. വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി \R'\Sകെ.എസ്.ഇ.ബി\R'\S പേരില്‍ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ ഉപയോഗിച്ച് വൈദ്യുതി ബില്‍തുക അനായാസം ഈ ആപ്പ് വഴി അടയ്ക്കാമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച മന്ത്രി എം.എം. മണി നിര്‍വഹിക്കും.\R \S
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.