ഹൃദ്യം പദ്ധതിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

തിരുവനന്തപുരം: വൈകല്യങ്ങള്‍ക്ക് ശരീരത്തെ മാത്രമേ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കെ.കെ. ശൈലജ. ന്യൂ ബോണ്‍ സ്‌ക്രീനിങ് പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്‌സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മ 'വാത്സല്യം' ശിശുദിനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവജാതശിശു സ്‌ക്രീനിങ് പദ്ധതി പ്രസവം നടക്കുന്ന 89 സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനവും 18 വയസ്സിനു താഴെയുള്ള കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുന്ന ഹൃദ്യം പദ്ധതിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലോഞ്ചും ചടങ്ങിൽ മന്ത്രി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഐ.സിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ 120ഓളം കുട്ടികള്‍ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ ഡോ. സുനിജ, ശിശുരോഗ വിദഗ്ധന്‍ ഡോ. റിയാസ് എന്നിവര്‍ രക്ഷിതാകള്‍ക്ക് ന്യൂബോണ്‍ സ്‌ക്രീനിങ് ബോധവത്കരണ ക്ലാസുകള്‍ നല്‍കി. കൗണ്‍സിലര്‍ പാളയം രാജന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യകേരളം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, അഡി. ഡയറക്ടര്‍ ഡോ. എസ്. ഉഷാകുമാരി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. നിത വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.