തെരുവുവിളക്ക് പ്രശ്‌നങ്ങളിൽ ഡിസംബർ അവസാനത്തോടെ പരിഹാരം ^മേയർ

തെരുവുവിളക്ക് പ്രശ്‌നങ്ങളിൽ ഡിസംബർ അവസാനത്തോടെ പരിഹാരം -മേയർ കൊല്ലം: തെരുവുവിളക്ക് പ്രശ്‌നങ്ങളിൽ ഡിസംബർ അവസാനത്തോടെ പരിഹാരം കാണുമെന്ന് മേയർ വി. രാജേന്ദ്ര ബാബു അറിയിച്ചു. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്കശ്ശേരി ഭാഗങ്ങളിലെ തെരുവുവിളക്കി​െൻറ അഭാവവും തെരുവുനായ് ശല്യവും ഉടൻ പരിഹരിക്കും. വഴിയോരങ്ങളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. അനധികൃത വഴിയോര കച്ചവടം വ്യാപിക്കുന്നതിനാൽ ജങ്ഷനുകളിൽ പരിശോധനകൾ നടത്തും. നഗരസഭ കെട്ടിട പരിസരത്തി​െൻറ വൃത്തിഹീനമായ അവസ്ഥ ഉടൻ പരിഹരിക്കുമെന്ന് ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് പറഞ്ഞു. എൻജിനീയറിങ് വിഭാഗം സാധനങ്ങളുടെ വിലവിവരങ്ങളുടെ കണക്കെടുത്ത് ധനകാര്യ വകുപ്പിൽ സമർപ്പിച്ചു കഴിഞ്ഞതിനാൽ ഉടൻ ലേല നടപടികൾ ആരംഭിക്കും. നഗരത്തിലെ വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തണമെന്ന ആവശ്യത്തെ കൗൺസിൽ അനുകൂലിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി കോടികൾ അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം വിട്ടുകിട്ടാനുള്ള എതിർപ്പ് മൂലമാണ് മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതെന്നും വിജയ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. പൊതുകുടിവെള്ള ടാപ്പുകൾ ഒഴിവാക്കി അവയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള ടാപ്പുകൾ നൽകുന്ന പദ്ധതി ആരംഭിച്ചു. വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ രൂക്ഷമായ ഗന്ധം മൂലം ഒരു മാസക്കാലമായി ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് കൗൺസിലർ മീനാകുമാരി പറഞ്ഞു. അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും അത് ചൂണ്ടിക്കാട്ടുന്ന കൗൺസിലർമാരുടെ പേരു വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നും കൗൺസിലർ രാജ്‌മോഹൻ ആവശ്യപ്പെട്ടു. മുളങ്കാടകം ശ്‌മശാനത്തിൽ നിർമാണം കഴിഞ്ഞ കംഫർട്ട് സ്‌റ്റേഷ​െൻറ പ്രവർത്തനം ആരംഭിക്കുക, കൊല്ലത്തിനായി ഫുട്‌ബാൾ മേള സംഘടിപ്പിക്കുക, കോർപറേഷൻ പരിധിയിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കൗൺസിലിൽ ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.