സമാശ്വാസം പരിപാടി 18ന് പത്തനാപുരത്ത്

കൊല്ലം: സംസ്ഥാന സർക്കാറി​െൻറ നിർദേശപ്രകാരം കലക്ടർ ഡോ. എസ്. കാർത്തികേയൻ നടത്തുന്ന താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത് 'സമാശ്വാസം 2017' 18ന് രാവിലെ 10 മുതൽ പത്തനാപുരം താലൂക്ക് ഓഫിസിൽ നടക്കും. താലൂക്കിലെ രണ്ടാം ഘട്ട അദാലത്താണിത്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. തീർപ്പാക്കാൻ കഴിയുന്ന അപേക്ഷകൾക്ക് പരിഹാരം കാണും. ശേഷിക്കുന്നവ അതത് വകുപ്പ് മേധാവികളുടെ റിപ്പോർട്ട് ലഭ്യമാക്കിയ ശേഷം പരിഹരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടാകും. തൊഴിലുറപ്പ്: കർമപദ്ധതിയും ലേബർ ബജറ്റും ഡിസംബർ 20ന് മുമ്പ് തയാറാക്കാൻ നിർദേശം കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2018--19 സാമ്പത്തിക വർഷത്തെ കർമപദ്ധതിയും ലേബർ ബജറ്റും ഡിസംബർ 30ന് മുമ്പ് തയാറാക്കാൻ കഴിയുംവിധം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്ന് ജില്ല േപ്രാഗ്രാം കോ ഓഡിനേറ്റർകൂടിയായ കലക്ടർ ഡോ. എസ്. കാർത്തികേയൻ നിർദേശം നൽകി. പദ്ധതികൾ തെരഞ്ഞെടുക്കുന്നതും ആക്ഷൻ പ്ലാൻ തയാറാക്കുന്നതും മാസ്റ്റർ സർക്കുലർ അനുസരിച്ചായിരിക്കണം. തൊഴിലാളികൾക്ക് ഒരുവർഷം 100 ദിവസം തൊഴിൽ ലഭിക്കത്തക്കവിധത്തിൽ എല്ലാ വാർഡുകളിലും ആവശ്യത്തിന് പ്രവൃത്തികൾ ഉൾെപ്പടുത്തണം. അയൽക്കൂട്ടങ്ങളുടെ അനുഭവത്തി​െൻറയും നിരീക്ഷണത്തി​െൻറയും അടിസ്ഥാനത്തിലാണ് പ്രവൃത്തികൾ തെരഞ്ഞെടുക്കേണ്ടത്. സംസ്ഥാന സർക്കാറി​െൻറ ഹരിതമിഷൻ പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് ജലസംരക്ഷണ, പ്രകൃതി വിഭവ പരിപാലന പൊതുപ്രവൃത്തികൾ, ജലസേചന കുളങ്ങളുടെയും മറ്റ് പരമ്പരാഗത ജലേസ്രാതസ്സുകളുടെയും പുനരുദ്ധാരണ പ്രവൃത്തികൾ എന്നിവക്ക് മുൻതൂക്കം നൽകണം. കശുവണ്ടി വികസന കോർപറേഷനുമായി സഹകരിച്ച് കശുമാവ് കൃഷി വ്യാപനം എന്ന േപ്രാജക്ട് ഉൾപ്പെടുത്തി ജില്ലയെ കശുവണ്ടി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാക്കുന്നതിന് പരിശ്രമിക്കണം. രൂക്ഷമായ വരൾച്ചയെ അതിജീവിക്കാൻ എല്ലാ തരത്തിലുള്ള ജലസംരക്ഷണ പ്രവർത്തനങ്ങളും ഉൾപ്പെടുത്താം. ഗ്രാമസഭകളിൽ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്താണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ഇതിനായി തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ വിളിക്കണം. ഗ്രാമപഞ്ചായത്തിൽ പദ്ധതി രൂപവത്കരിച്ച് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബ്ലോക്ക് പഞ്ചായത്തിന് സമർപ്പിക്കണം. ഇത് ഡിസംബർ 20നകം ജില്ല പഞ്ചായത്തിൽ സമർപ്പിച്ച് അംഗീകാരം വാങ്ങണം. ലേബർ ബജറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിർവഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം 22ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.