മികച്ച അധ്യാപകനുള്ള റോട്ടറി അവാർഡ് കെ. ഷാജിക്ക്​

കൊട്ടിയം: മികച്ച അധ്യാപകനുള്ള റോട്ടറി ക്ലബ് 'നേഷൻ ബിൽഡർ അവാർഡ് 2017' തഴുത്തല മുസ്ലിം യു.പി സ്കൂൾ പ്രഥമാധ്യാപകൻ കെ. ഷാജിക്ക് നൽകി. ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. അനിൽകുമാർ, സെക്രട്ടറി രാഗേഷ്, കൊട്ടിയം യൂനിറ്റ് ചെയർമാൻ അനിൽകുമാർ, വിജയരാഘവൻ, സീനിയർ അസിസ്റ്റൻറ് സലീല, പി.ടി.എ പ്രസിഡൻറ് സുരേഷ്, കെ. ബിജു എന്നിവർ സംസാരിച്ചു. നെഹ്റു ജന്മവാർഷികം െകാല്ലം: ജവഹർലാൽ നെഹ്റുവി​െൻറ 128ാമത് ജന്മവാർഷികം ഡി.സി.സിയിൽ ആചരിച്ചു. പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, കെ.പി.സി.സി അംഗം പ്രഫ. ഇ. മേരിദാസൻ, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എസ്. ശ്രീകുമാർ, എൻ. ഉണ്ണികൃഷ്ണൻ, ബി. ത്രിദീപ് കുമാർ, ആദിക്കാട് മധു, എം.എം. സഞ്ജീവ് കുമാർ, സിസിലി സ്റ്റീഫൻ, ആർ. രാജ്മോഹൻ, ജി.ആർ. കൃഷ്ണകുമാർ, പെരിയവീട്ടിൽ ഷംസുദ്ദീൻ, കുഴിയം ശ്രീകുമാർ എന്നിവർ സംസാരിച്ചു. പാലത്തിനായി കാത്തിരിപ്പ് തുടരുന്നു; അധികാരികൾ കനിയുന്നില്ല പത്തനാപുരം: കമുകുംചേരിയിലെ കൊറ്റിലാംപാട്ട് കടവിൽ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. പത്തനാപുരം- തലവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണിയണമെന്നാണ് ആവശ്യം. കമുകുംചേരി എല്‍.പി, യു.പി സ്കൂളുകളിലെ കുട്ടികളും മാക്കുളം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളും തോട്ടം തൊഴിലാളികളും വിവിധ ദേവാലയങ്ങളിൽ പോകുന്നവരും കടത്തുവള്ളത്തെയാണ് ആ്ശ്രയിക്കുന്നത്. വേനൽകാലത്ത് പോലും ശക്തമായ ഒഴുക്കുള്ളതിനാൽ സ്ത്രീകളും കുട്ടികളും ഏറെ ഭയപ്പാടോടെയാണ് വള്ളത്തിൽ യാത്ര ചെയ്യുന്നത്. ഈ ഭാഗത്ത് ഒഴുക്കിനൊപ്പം മണൽ വാരിയതിനെ തുടർന്ന് രൂപപ്പെട്ട വലിയ കുഴികളും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.