എം.ജി വിദ്യാർഥി അദാലത്: ഓൺലൈൻ രജിസ്​േട്രഷൻ ഇന്ന്​ മുതൽ

കോട്ടയം: വിദ്യാർഥികളുടെ പരാതികൾക്ക് പരിഹാരം കാണാൻ ഡിസംബർ നാല്, ആറ്, എട്ട് തീയതികളിൽ മഹാത്്മാഗാന്ധി സർവകലാശാല നടത്തുന്ന അദാലത്തിലേക്ക് വിദ്യാർഥികൾക്ക് ബുധനാഴ്ച മുതൽ പരാതികൾ നൽകാം. www.mgu.ac.in വെബ്സൈറ്റിലെ സ്റ്റുഡൻറ് ഗ്രീവൻസ് പോർട്ടലിൽ 25വരെ രജിസ്റ്റർ ചെയ്യാം. പഠിച്ച കോഴ്സ്, രജിസ്റ്റർ നമ്പർ, വർഷം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. അഡ്മിഷൻ, വിവിധ സർട്ടിഫിക്കറ്റുകൾ, പരീക്ഷഫലം, പുനർമൂല്യനിർണയം, േഗ്രസ് മാർക്ക്, ഹാജർ കണ്ടൊണേഷൻ, സ്കോളർഷിപ്, ഇേൻറണൽ പുനഃപരീക്ഷ, അന്തർ സർവകലാശാല/ കോളജുതല മാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കുള്ള പരാതി സമർപ്പിക്കാവുന്നതാണ്. ബി.ടെക്/ ബി.ആർക് വിദ്യാർഥികളുടെ പരാതികൾ ഡിസംബർ നാലിനും നിയമം, നഴ്സിങ്, പാരാമെഡിക്കൽ, നവീന കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഡിസംബർ ആറിനും സി.ബി.സി.എസ്.എസ് യു.ജി/ പി.ജി (റഗുലർ/ൈപ്രവറ്റ്), ഗവേഷണം എന്നിവ സംബന്ധിച്ച പരാതികൾ ഡിസംബർ എട്ടിനും പരിഗണിക്കും. വിദ്യാർഥിക്കോ പ്രതിനിധിക്കോ അതത് ദിവസം രാവിലെ 10 മുതൽ ഒന്നുവരെയും ഉച്ചക്ക് രണ്ട് മുതൽ അഞ്ചുവരെയും അദാലത് സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായി പരാതികൾ വിശദീകരിക്കാം. അദാലത്തി​െൻറ തുടർ നടപടിക്കായി രജിസ്ട്രാർ എം.ആർ. ഉണ്ണി ചെയർമാനായും ഡെപ്യൂട്ടി രജിസ്ട്രാർമാരായ ഡി. രഘുനാഥൻ നായർ, ഗിരീഷ് സെബാസ്റ്റ്യൻ, അസി. രജിസ്ട്രാർ കെ. സുനിൽബാബു, സെക്ഷൻ ഓഫിസർ ടി.വി. സനൽകുമാർ, എ. രാജീവ്, സക്കീർ ഹുസൈൻ, ടെസിൻ സൈമൺ എന്നിവർ അംഗങ്ങളായും സമിതി രൂപവത്കരിക്കുന്നതിന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉത്തരവായി. അപേക്ഷ തീയതി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ, എൽഎൽ.ബി (ഓണേഴ്സ്) ഡിഗ്രിയുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നവംബർ 29നും നാലാം സെമസ്റ്റർ പരീക്ഷകൾ 30നും ത്രിവത്സര എൽഎൽ.ബി (നാല്, ഒമ്പത്) ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷകൾ നവംബർ 30നും ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ നവംബർ 17വരെയും 50 രൂപ പിഴയോടെ 18വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 100 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടക്കണം. പരീക്ഷഫലം 2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി ന്യൂ ആൻഡ് റിന്യൂവബിൾ എനർജി സപ്ലിമ​െൻററി (പി.ജി സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 23വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 24വരെ അപേക്ഷിക്കാം. ബി.എസ്സി പുനർമൂല്യനിർണയഫലം 2016 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ പുനർമൂല്യനിർണയഫലം ഭാഗികമായി സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർക്ക് വ്യത്യാസമുള്ളവർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത മെമ്മോ സഹിതം ബന്ധപ്പെട്ട സി.ബി.സി.എസ്.എസ് പരീക്ഷ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം. ഡോക്ടറൽ കമ്മിറ്റി 2017 അക്കാദമിക വർഷം ഫിസിക്സിൽ ഗവേഷണത്തിന് അപേക്ഷിച്ചവരുടെ ഡോക്ടറൽ കമ്മിറ്റി 16ന് രാവിലെ 10.30ന് സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിലും സുവോളജി വിഷയത്തിൽ ഡോക്ടറൽ കമ്മിറ്റി 17ന് രാവിലെ 10.30ന് സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് െഡവലപ്മ​െൻറ് സ്റ്റഡീസിലും നടത്തും പ്രാക്ടിക്കൽ/വൈവ വോസി രണ്ടാം സെമസ്റ്റർ എം.എസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (പുതിയ സ്കീം - 2016 അഡ്മിഷൻ റഗുലർ പഴയ സ്കീം 2014- 2015 അഡ്മിഷൻ സപ്ലിമ​െൻററി) 2017 ഒക്ടോബർ/ നവംബർ പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 15, 17 തീയതികളിലും നാലാം സെമസ്റ്റർ വൈവ വോസി നവംബർ 24നും കോട്ടയം ഗാന്ധിനഗർ സി.പി.എ.എസ് കേന്ദ്രത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.