ഹയർ സെക്കൻഡറി സ്ഥലംമാറ്റം: എ.കെ.എസ്​.ടി.യു ഡയറക്ടറേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: അപാകതകൾ പരിഹരിച്ച് ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എ.കെ.എസ്.ടി.യു നേതൃത്വത്തിൽ അധ്യാപകർ ഡയറക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഹയർ സെക്കൻഡറി അധ്യാപകരുടെ ജനാധിപത്യാവകാശം സംരക്ഷിച്ചുനൽകാൻ ഡയറക്ടറേറ്റ് തയാറാകണമെന്ന് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സി. ദിവാകരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, അജിത് പ്രസാദ്, കെ.എസ്. ഭരത്രാജ്, ടി. ഇന്ദുമതി, ആർ. ശരത്ചന്ദ്രൻ നായർ, എസ്.എസ്. അനോജ്, റെനി വർഗീസ്, അനീഷ് എസ്.ജി. തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.