ആർ^എ.ബി.സി പദ്ധതി ഉൗർജിതപ്പെടുത്തുന്നതിന് പ്രത്യേക കർമപദ്ധതി

ആർ-എ.ബി.സി പദ്ധതി ഉൗർജിതപ്പെടുത്തുന്നതിന് പ്രത്യേക കർമപദ്ധതി തിരുവനന്തപുരം: നഗരസഭ പരിധിയിൽ പ്രാവർത്തികമാക്കി ക്കൊണ്ടിരിക്കുന്ന ആർ-എ.ബി.സി പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും ഉൗർജിതപ്പെടുത്തുന്നതിനുമായി നഗരസഭയിൽ മേയർ വി.കെ. പ്രശാന്തി​െൻറ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗര പരിധിയിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൗർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായി കർമ പദ്ധതിക്ക് യോഗം രൂപം നൽകി. ആർ-എ.ബി.സി പദ്ധതിക്കായി പിടികൂടുന്ന തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനുശേഷം പിടിക്കുന്ന സ്ഥലത്ത് തിരികെ വിടാനുള്ള കർശന നിർദേശം നൽകി. വളർത്തുനായ്ക്കളെ രോഗാതുരതകാരണവും അല്ലാതെയും തെരുവിൽ ഉപേക്ഷിക്കുന്ന അവസ്ഥ ശ്രദ്ധയിൽ പെട്ടിട്ടുള്ളതിന് അപ്രകാരമുള്ള നടപടികൾ ലഘൂകരിക്കുന്നതിന് പൊതുജനങ്ങൾക്ക് അവബോധം നകുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി. വളർത്തുനായ്ക്കൾക്കായി വാക്സിനേഷൻ, ലൈസൻസ് എന്നിവ നിർബന്ധിതമാക്കിക്കൊണ്ട് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു. ആർ-എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് 15 മുതൽ ഡിസംബർ 24 വരെയുള്ള തീയതികളിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. വന്ധ്യംകരണത്തിനും വാക്സിനേഷനും ഓരോ വെറ്ററിനറി സർജനും പ്രത്യേകം ടാർജറ്റ് നിശ്ചയിച്ച് നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങൾ വഴി വ്യാപകമായ അറിയിപ്പ് നൽകുന്നതിനും നഗരപരിധിയിൽ വിവിധ ഇടങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തുന്നതിനും തീരുമാനിച്ചു. അതാത് പ്രദേശത്തെ വെറ്ററിനറി ആശുപത്രികളിൽ വാക്സിനേഷൻ ഫീസ്ഒടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ, നഗരസഭ സെക്രട്ടറി എ.എസ്. ദീപ, ഹെൽത്ത് ഓഫിസർ ഡോ.കെ. ശശികുമാർ, വെറ്ററിനറി സർജൻ ഡോ. േപ്രം ജെയ്ൻ, ഡോ. പി.എസ്. രാജു എന്നിവരെ കൂടാതെ നഗരപരിധിയിലെ വെറ്ററിനറി സർജന്മാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.