വെട്ടുകാട്​ തിരുനാൾ ഉത്സവം 17 മുതൽ

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാളും തേജസ്വരൂപ പ്രതിഷ്ഠയുടെ പ്ലാറ്റിനം ജൂബിലിയും 17 മുതൽ 26 വരെ നടക്കും. ഇതിന് ഒരുക്കം പൂർത്തിയായതായി ഇടവക വികാരി ഡോ. നിക്കോളാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകീട്ട് ആറിന് തിരുനാളിന് കൊടിയേറും. ഒാരോ ദിവസവും പ്രത്യേക പ്രാർഥനകളും ആരാധനകളും പ്രമുഖരുടെ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. 25ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം നടക്കും. 26ന് ഫാ. ഇമ്മാനുവേൽ, ഫാ. തദേവൂസ് അരുളപ്പൻ, ഫാ. ആൻസലം ജി, ഫാ. ജോസ് വിലിപ്പേൽ എന്നിവർ സമുഹ ദിവ്യബലി അർപ്പിക്കും. ഡിസംബർ ഒന്നിനാണ് െകാടിയിറക്ക്. 26ന് വെട്ടുകാട് െസൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ വിരുന്ന് ഒരുക്കും. കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ടും തീർഥാടനത്തോടൊപ്പം ഉണ്ടാകും. തിരുനാൾ ദിവസങ്ങളിൽ ഡോക്ടർമാരുടെയും ആംബുലൻസി​െൻറയും സൗകര്യം ലഭ്യമായിരിക്കും. കൊച്ചുവേളി, േപട്ട സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളിൽനിന്നും വെട്ടുകാട്ടിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും. ദേവാലയത്തിലും പരിസരത്തും ശുചിത്വം പാലിക്കണമെന്നും പ്ലാസ്റ്റിക് ഉപയോഗം പാടില്ലെന്നും സംഘാടകർ അറിയിച്ചു. പുതിയ ദേവാലയ നിർമാണത്തോടനുബന്ധിച്ച് ഭവന രഹിതരായ 70 പേർക്ക് വീട് നിർമിച്ചുനൽകിയതായും അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഇടവക സെക്രട്ടറി എം. ഒൗസേഫ്, ആൻറണി ജോർജ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.