must must യൂത്ത് കോണ്‍ഗ്രസ് പ്രതി​േഷധം​ വിവേക്​ തൻഖ കോടതിയെ അറിയിച്ചു

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്നതിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിേഷധം കോടതിയുടെ ശ്രദ്ധയിലെത്തിച്ച് സുപ്രീം കോടതി അഭിഭാഷകൻ വിവേക് തൻഖ. തനിക്ക് നേരെ കരിങ്കൊടി കാണിച്ചെന്നും വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നും കോണ്‍ഗ്രസി​െൻറ രാജ്യസഭാ എം.പി കൂടിയായ വിവേക തന്‍ഖ ചൂണ്ടിക്കാട്ടി. താന്‍ മാധ്യമങ്ങളുമായി സംസാരിക്കാറില്ല. മാധ്യമങ്ങള്‍ നിലപാട് ചോദിച്ചെങ്കിലും സംസാരിച്ചില്ല. പൊതുജീവിതത്തിലല്ലാത്തപ്പോള്‍ തൊഴില്‍ മേഖലയിൽ സജീവമാണ്. കോടതിയിലേക്ക് ആളുകള്‍ വരുന്നത് നീതി തേടിയാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്കെതിെര കായല്‍ കൈയേറ്റത്തിൽ നടപടി ആവശ്യപ്പെടുന്ന ഹരജിക്കാരന് വേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ ചാനൽ ചര്‍ച്ചയില്‍ ത​െൻറ കേസിനെ കുറിച്ച് വാദിക്കുന്നത് ശ്രദ്ധയിൽപ്പെെട്ടന്നും ഇത് തൊഴില്‍പരമായ ജീര്‍ണതയാെണന്നും കോടതി അഭിപ്രായപ്പെട്ടു. സമാനമായ സംഭവം മൂന്നാര്‍ കേസിലുമുണ്ടായിട്ടുണ്ട്. ഭരണഘടനയില്‍ അഭിഭാഷക വൃത്തിയെക്കുറിച്ച് പരാമര്‍ശിക്കുന്നത് കുലീനമായ തൊഴിൽ മേഖലയായാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ അഭിഭാഷക വൃത്തിയിലെ ദുര്‍നടത്തമാണ്. അതിനാൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.