നടുറോഡിൽ മരണക്കുഴി

അഞ്ചൽ: റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന വാഹനാപകടം നിത്യസംഭവമായിട്ടും അധികൃതർ പരിഹാര നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. അഞ്ചൽ ചന്തമുക്കിൽ പോസ്റ്റ് ഓഫിസിന് മുന്നിലെ റോഡിലാണ് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം നിറഞ്ഞ് കുഴികളിൽ വീഴുന്ന ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ചൊവ്വ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ചന്തയായതിനാൽ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ഒപ്പം അപകടവും. കുഴി നികത്തി അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യു.ഡി.എഫ് കൺെവൻഷൻ അഞ്ചൽ: യു.ഡി.എഫ് അറയ്ക്കൽ മണ്ഡലം കൺവൻഷൻ കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എൻ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ കെട്ടിടത്തിൽ സുലൈമാൻ, എബ്രഹാം ജോർജ്, മുസ്ലിംലീഗ് നിയോജകമണ്ഡലം ട്രഷറർ റഹീം, ഗ്രാമപഞ്ചായത്ത് അംഗം ബേബി മാത്യു എന്നിവർ സംസാരിച്ചു. കൺവീനർ എൻ. അനിരുദ്ധൻ സ്വാഗതവും കെ.എസ്.യു ജില്ല സെക്രട്ടറി തൗഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.