സായൂജ്യയുടെ ചികിത്സ; രണ്ടുലക്ഷം രൂപ സമാഹരിച്ചു

ചടയമംഗലം: പ്രവാസികളുടെയും നാട്ടുകാരുടെയും വാട്സ്ആപ് കൂട്ടായ്മയായ 'ചടയമംഗലത്തി​െൻറ ശബ്ദം' ഇരു വൃക്കകളും തകരാറിലായ സായൂജ്യയുടെ ചികിത്സക്കായി രണ്ടു ലക്ഷം രൂപ സമാഹരിച്ചു. ഇതിനായി സർവിസ് നടത്തിയ 'ഹംറിൻ മോട്ടേഴ്സ്' ബസി​െൻറ സംഭാവനപ്പെട്ടിയിലേക്ക് ഇൗ പണം നിക്ഷേപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകാണ് സായൂജ്യ. മാതാവ് പ്രിയയുടെ ഒരു വൃക്ക മകൾക്ക് നൽകാൻ തയാറായെങ്കിലും 15 ലക്ഷം രൂപയിലധികം രൂപ ചെലവാകും. നിർധന കുടുംബമായ ഇവർക്ക് പണം കണ്ടെത്താൻ കഴിയാത്തതിനാലാണ് സുമനസ്സുകളുടെ സഹായം തേടിയത്. ഒരു ലക്ഷം രൂപ കണ്ടെത്താനായിരുന്നു ശ്രമമെങ്കിലും രണ്ടു ലക്ഷത്തിലധികം തുകയാണ് സംഭാവനയിലൂടെ കിട്ടിയത്. തുക കൊല്ലം ആർ.ടി.ഒ തുളസീധരൻപിള്ള, വാട്സ്ആപ് കൂട്ടായ്മയുടെ സെക്രട്ടറി പ്രദീപ്, ട്രഷറർ റാഫി, ഹംറിൻ മോട്ടേഴ്സ് ഉടമ ഇബ്രാഹിം, മാനേജർ ലാൽ വെളിനല്ലൂർ എന്നിവർ ബന്ധപ്പെട്ടവർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.