ഓയൂർ: മീയനയിൽ അനധികൃത മണ്ണ് ഖനനത്തിന് ഉപയോഗിച്ച ജെ.സി.ബിയും മൂന്ന് ടിപ്പർ ലോറികളും പൂയപ്പള്ളി പൊലീസ് പിടികൂടി. മീയന ആനന്ദവിലാസത്തിൽ അജീബിെൻറ പുരയിടത്തിൽനിന്ന് അനുമതിയില്ലാതെ മണ്ണ് ഖനനം ചെയ്തുകൊണ്ടിരിക്കെ തിങ്കളാഴ്ച രാവിലെ ആറോടെ പൂയപ്പള്ളി എസ്.ഐ രാജേഷിെൻറ നേതൃത്വത്തിൽ പൊലീസെത്തി പിടിച്ചെടുക്കുകയായിരുന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കണം വെളിയം: പൂയപ്പള്ളി പഞ്ചായത്തിലെ കാറ്റാടി ജങ്ഷൻ മുതൽ ഓയൂർ വരെയുള്ള റോഡും കാറ്റാടി- കോട്ടേക്കോണം- ഓയൂർ റോഡും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ട റോഡിെൻറ ഇരുവശങ്ങളും ഇടിഞ്ഞുതാണ് ടാർ ഇളകിയതോടെ വാഹനഗതാഗതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വീതി കുറവായതിനാൽ വാഹനങ്ങൾക്ക് വശംകൊടുക്കാൻ കഴിയാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. കാറ്റാടി--കോട്ടേക്കോണം--ഓയൂർ റോഡും വെള്ളക്കുഴലിനായി കുഴിച്ചതിനാൽ മുഴുവൻ ഗട്ടറായിരിക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡുകൾ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.