പ്രവാസി ബന്ധു സംഗമം

പുനലൂർ: കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുനലൂർ കുമാർ പാലസിൽ നടക്കും. എന്‍.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷത വഹിക്കും. വെള്ളക്കരം ഒടുക്കണം പുനലൂർ: ജലഅതോറിറ്റിയുടെ പുനലൂർ സബ് ഡിവിഷൻ പരിധിയിലെ പുനലൂർ, പത്തനാപുരം സെക്ഷൻ ഓഫിസുകളുടെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് വെള്ളക്കരം രാവിലെ പത്തേകാൽ മുതൽ നാലുവരെ അടയ്ക്കാം. വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ വേഗം കുടിശ്ശിക അടച്ചുതീർക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇനി ഒരു അറിയിപ്പ് കൂടാതെ കണക്ഷൻ വിച്ഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിലെ എല്ലാ വീടുകളിലും കശുമാവിൻ തൈകൾ പുനലൂർ: നഗരസഭ നടപ്പാക്കുന്ന 'ഹരിതായനം' പദ്ധതി പ്രകാരം നഗരസഭയിലെ എല്ലാ വീടുകളിലും കശുമാവിൻ തൈകൾ വിതരണം ചെയ്തു. കശുവണ്ടി വികസന കോർപറേഷൻ സൗജന്യമായാണ് തൈകളെത്തിച്ചത്. മുന്തിയയിനം ഫല വൃക്ഷൈത്തകളും വിതരണം ചെയ്തു. കുടുംബശ്രീ പ്രവർത്തർ വീടുകളിലെത്തി തൈകൾ നട്ടു. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. പ്രഭ, കൗൺസിലർമാരാരായ ഓമനക്കുട്ടൻ, കെ. രാജശേഖരൻ, കെ.എ. ലത്തീഫ്, എസ്. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.