ലോക കേരള സഭ: നാമനിർദേശം 20 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലോക കേരള സഭയിലേക്ക് പ്രവാസി പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നതിന് ഇൗമാസം 20ന് ഇന്ത്യൻ സമയം രാത്രി 12 വരെ അപേക്ഷ നൽകാം. സഭാംഗത്വത്തിനായി വ്യക്തികൾ സ്വയമോ സംഘടനകൾ മുഖേനയോ നാമനിർദേശം ചെയ്യാവുന്നതാണ്. രണ്ടു വർഷത്തിലൊരിക്കൽ കൂടുന്ന സഭയിൽ ഒരംഗത്തി​െൻറ കാലാവധി അഞ്ചു വർഷമായിരിക്കും. അപേക്ഷ www.lokakeralasabha.com വെബ്സൈറ്റിൽ ഓൺലൈൻ വഴി സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.