ഇതരസംസ്ഥാന തൊഴിലാളി സ്​റ്റേഷനിൽനിന്ന്​ ചാടി; പൊലീസ്​ ഒാടിച്ച്​ പിടികൂടി

ആര്യനാട്: പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുകാര്‍ പിന്നാലെ പാഞ്ഞ് പ്രതിയെ പിടികൂടി. ചൊവ്വാഴ്ച രാവിലെ ആര്യനാട് പൊലീസ് സ്റ്റേഷനില്‍നിന്നാണ് പ്രതി ചാടിയത്. തിങ്കളാഴ്ച രാത്രി വെള്ളനാട് ഭാഗത്ത് ആര്യനാട് സി.െഎ രാത്രി പട്രോളിങ്ങിനിെട സംശയകരമായ നിലയിൽ കണ്ട് പിടികൂടുകയായിരുന്നു. തുടർന്ന് ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് സെല്ലിലാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഇയാൾ പ്രാഥമിക കൃത്യത്തിന് പോകണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. സ്റ്റേഷന് പിന്നിലെ ശുചിമുറിയിൽ കൊണ്ടുപോകുന്നതിനിെട പിന്നിലെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ആര്യനാട് എസ്.െഎ വി.എസ്. അജീഷും മറ്റ് പൊലീസുകാരും ചേർന്ന് പുറകേ ഓടി ആനന്ദേശ്വരം ശിവക്ഷേത്രത്തിന് സമീപംെവച്ച് പിടികൂടുകയായിരുന്നു. പ്രതി സ്റ്റേഷനില്‍നിന്ന് ചാടിപ്പോയത് സേനയക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിക്ക് പിന്നാലെ പൊലീസ് പായുന്നതുകണ്ട് നാട്ടുകാരും ഓടിയപ്പോഴാണ് സ്േറ്റഷനില്‍നിന്ന് ചാടിപ്പോയതാണെന്ന് പുറത്തറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.