നൂറുമേനി വിളവുമായി മുൻ പഞ്ചായത്ത് പ്രസിഡൻറ് മാതൃകയായി

കിളിമാനൂർ: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നായകസ്ഥാനത്തിരുന്ന് ഭരണത്തിൽ കരുത്തുതെളിയിച്ച മുൻ പ്രസിഡൻറ് കരനെൽ കൃഷിയിലും നൂറുമേനിയുമായി മാതൃകയായി. റബർ പുരയിടത്തിലെ ഇടവിള കൃഷിയിൽ ലഭിച്ച നൂറുമേനി വിളവ് ഉത്സവച്ഛായയിൽ കൊയ്തെടുത്തു. പഞ്ചായത്തിലെ മുൻ പ്രസിഡൻറ് കെ.ജി. പ്രിൻസാണ് മുളയ്ക്കലത്തുകാവ് ആരൂർ ഗുരുമന്ദിരത്തിന് സമീപത്തായി ത​െൻറ 1.15 ഏക്കർ റബർ പുരയിടത്തിൽ ഇടവിളയായി എത്ത വാഴയ്ക്കൊപ്പം കരനെൽ കൃഷി നടത്തിയത്. പലവട്ടം പഞ്ചായത്തി​െൻറ മികച്ച കർഷകനുള്ള അവാർഡ് നേടിയിട്ടുള്ള പ്രിൻസ് ഇവിടെ ഉമ ഇനത്തിലുള്ള നെൽവിത്താണ് പാകിയത്. പുതുമംഗലം യു.പി.എസ്, ഗവ. എൽ.പി.എസ് ആരൂർ, ഗവ. എൽ.പി.എസ് പുതുമംഗലം എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ബി.പി. മുരളി, ഡോ. രാമൻ നായർ, പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഒാഫിസർ സിന്ധു ഭാസ്കർ, കൃഷി അസിസ്റ്റൻറ് ജോയി തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.