ബിവറേജസ് ഔട്ട്​ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ ആലത്തറ മലയിൽ രാപകൽ സമരം

കടയ്ക്കൽ: ഇളമ്പഴന്നൂർ ആലത്തറമലയിൽ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ സമരത്തിൽ. കടയ്ക്കൽ മാർക്കറ്റ് കവലയിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് പൂട്ടിയത്. തുടർന്ന് ഇണ്ടവിളയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചതോടെ അധികൃതർ പിന്മാറി. പിന്നീട് കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ നീക്കംനടത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. ഇതിനിടയിൽ കടയ്ക്കൽ എൽ.പി.എസിന് മുമ്പിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് പ്രതിഷേധത്തിന് വഴിയൊരുക്കി. വിദ്യാർഥികളടക്കം രംഗത്തിറങ്ങിയ സമരത്തെ തുടർന്ന് ഔട്ട്ലെറ്റ് പൂട്ടി. ടൗൺഭാഗത്ത് ഔട്ട്ലെറ്റ് തുറക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചതോടെയാണ് ആലത്തറമലയിൽ ആരംഭിക്കാൻ നീക്കംതുടങ്ങിയത്. ഇതോടെ നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് രാപകൽ സമരത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നാട്ടുകാർ പരാതിനൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.