താരങ്ങളായി ഉൗറ്റുകുഴി വേലുവും സുൽത്താനും

കൊല്ലം: െകാല്ലം ആശ്രാമം മൈതാനത്ത് ദേശീയ പക്ഷി മൃഗ പ്രദർശനമേളയിലെത്തുന്നവർക്ക് കൗതുകമാണ് ഉൗറ്റുകുഴി വേലു, സുൽത്താൻ എന്നീ പോത്തുകൾ. അയത്തിൽ ഉൗറ്റുകുഴി ആച്ചപണതെക്കതിൽ അൻവറി​െൻറ ഉടമസ്ഥതയിലുള്ളതാണ് ഉൗറ്റുകുഴി വേലു. കുട്ടികൾ ചെറുപ്പം മുതലേ വേലു എന്ന് വിളിച്ചതിനാൽ അൻവർ സ്ഥലപ്പേരുകൂടി ചേർത്ത് പോത്തിന് ഉൗറ്റുകുഴി വേലു എന്ന് പേരിട്ടു. പുല്ലും വൈക്കോലുമൊന്നും വേലു തിന്നില്ല. ദിവസവും രാവിലെ 25 മുട്ട, 40 കിലോ തണ്ണിമത്തൻ ഇവയാണ് ആഹാരം. ആയിരത്തിലധികം കിലോ തൂക്കമുണ്ട് ഇൗ രണ്ടരവയസ്സുകാരന്. വേലുവിനെ തീറ്റിപ്പോറ്റാൻ ദിവസവും 1500 രൂപയോളും ചെലവാണ്. തമിഴ്നാട്ടിൽനിന്നുള്ള സംഘം 25 ലക്ഷം വില പറഞ്ഞിട്ടും വേലുവിനെ കൊടുക്കാതെ നിർത്തിയിരിക്കുകയാണ് അൻവർ. തൃശൂർ കൊടുങ്ങല്ലൂർ മതിലകം പൂവാലുപറമ്പിൽ അമീറിേൻറതാണ് സുൽത്താൻ എന്ന പോത്ത്. അഞ്ചുമാസം പ്രായമായിരുന്നപ്പോൾ ഹരിയാനയിൽനിന്ന് കൊണ്ടുവന്നതാണ് സുൽത്താനെ. ഇപ്പോഴിവന് മൂന്ന് വയസ്സാണ്. 1000 കിലോയിലധികമാണ് തൂക്കം. ഒാൾ കേരള പോത്ത് പ്രദർശന മത്സരത്തിൽ ഏറ്റവും ഭംഗിയുള്ള പോത്തിനുള്ള അവാർഡ് സുൽത്താൻ നേടിയിരുന്നു. ദിവസവും ആറുതരം വിഭവങ്ങൾ ചേർത്ത കഞ്ഞിയും 14തരം വിഭവങ്ങൾ ചേർത്ത തവിടുമാണ് ആഹാരം. അമീറിന് വെച്ചൂർ ഇനത്തിൽപെട്ട കാള കൂടിയുണ്ട്. അതി​െൻറ പേര് ടിപ്പു. പോത്തി​െൻറ പേര് സുൽത്താനും. സുൽത്താനെ തീറ്റിപ്പോറ്റാൻ പ്രതിമാസം 18000 രൂപയോളം ചെലവുെണ്ടന്ന് അമീർ പറയുന്നു. പത്തുലക്ഷത്തിലധികം രൂപ വില പറഞ്ഞിട്ടും വിൽക്കാതെ നിർത്തിയിരിക്കുകയാണ് സുൽത്താനെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.