വീടുകളില്‍ കോഴികളെ വളര്‍ത്തുന്ന പഴയ സംസ്‌കാരം വീണ്ടെടുക്കണം- ^മുഖ്യമന്ത്രി

വീടുകളില്‍ കോഴികളെ വളര്‍ത്തുന്ന പഴയ സംസ്‌കാരം വീണ്ടെടുക്കണം- -മുഖ്യമന്ത്രി കൊല്ലം: വീടുകളില്‍ കോഴികളെ വളര്‍ത്തുന്ന പഴയ സംസ്‌കാരം വീണ്ടെടുക്കണമെന്നും വ്യവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന കോഴികളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോര്‍േമാണുകള്‍ കുത്തിവെക്കുന്നില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വീട്ടിലും കുളങ്ങളിലും ടാങ്കുകളിലുമായി ചെറു മത്സ്യവളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച ദേശീയ പക്ഷി, മൃഗ പ്രദര്‍ശനം -2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴി വ്യാപാരിയുടെ ലാഭം മാത്രം ആഗ്രഹിക്കുന്നവരല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിലാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ 80 ശതമാനം പാല്‍ ഉല്‍പാദിപ്പിക്കുന്നു. ഉല്‍പാദനം ഒന്നുകൂടി വര്‍ധിപ്പിച്ചാല്‍ നമ്മുടെ ആവശ്യവും കഴിഞ്ഞ് ഇതര സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും കഴിയും. ശുദ്ധമായ പാല്‍ ലഭിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. പാല്‍ നേരത്തേ വേണ്ടത്ര ഇല്ലാത്ത ഘട്ടത്തില്‍ രാസവസ്തുകള്‍ കലര്‍ത്തിയ പാല്‍ നമുക്ക് ലഭിക്കുമായിരുന്നു. ഒരു തൊഴിലായും വരുമാന സ്രോതസ്സായും പക്ഷി, മൃഗ പരിപാലനത്തെ നാം കാണണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.